മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ ടീൻസ് വിദ്യാർത്ഥികൾക്കായി മലബാർ സമര ചരിത്രത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് ഇഹ്തിസാം, മുബഷിർ അബ്ദുൽ മജീദ്, മഹ്സും അബ്ദുൽ കരീം യഥാക്രമം ഒന്ന് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ടീൻ ഇന്ത്യ കോഓഡിനേറ്റർ മുഹമ്മദ് ഷാജി , ഏരിയ പ്രസിഡന്റ് എ എം ഷാനവാസ് എന്നിവർ വിജയികളെ അഭിനന്ദിച്ചു
