മനാമ: ബഹ്റൈൻ എസ് കെ എസ് എസ് എഫ് ഘടകം സംഘടനയുടെ സ്ഥാപക ദിനാഘോഷം ബഹ്റൈനില്‍ സമുചിതമായി ആഘോഷിച്ചു. മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ പതാക ഉയർത്തിയതോടെയാണ് സ്ഥാപകദിനാഘോഷചടങ്ങുകള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് നടന്ന സംഗമത്തിൽ ഉസ്താദ് റബീഅ് ഫൈസി അമ്പലക്കടവ് ഉദ്ബോധന പ്രഭാഷണം നടത്തി. സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, റെയ്‌ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി മൻസൂർ ബാഖവി കരുളായി ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ നേതാക്കൾ, ബഹ്റൈനിലെ എസ് കെ എസ് എസ് എഫ് -വിഖായ പ്രവർത്തകർ, ഏരിയാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു.