ബഹ്റൈനിൽ ആറു മാസക്കാലത്തെ ചെമ്മീൻ നിരോധനത്തിന് തുടക്കമായി

iStock-513588118-1024x683

മനാമ: ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെ പ്രഖ്യാപിച്ചിരുന്ന, ചെമ്മീൻ പിടിക്കുന്നതിനും, വ്യാപാരം നടത്തുന്നതിനും, വിൽക്കുന്നതിനുമുള്ള നിരോധനം ആരംഭിച്ചതായി വർക്ക്സ്, മുനിസിപ്പാലിറ്റി അഫയേഴ്‌സ്, അർബൺ പ്ലാനിംഗ് മന്ത്രാലയത്തിലെ കാർഷിക, സമുദ്ര വിഭവ അണ്ടർസെക്രട്ടറി ഡോ. നബീൽ മുഹമ്മദ് അബു അൽ-ഫത്തേ പ്രഖ്യാപിച്ചു.

മന്ത്രാലയത്തിന്റെ താത്പര്യം അനുസരിച്ച്, സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി മന്ത്രി എസ്സാം ബിൻ അബ്ദുല്ല ഖലീഫിന്റെ തീരുമാന പ്രകാരമാണ് നിരോധനം എന്ന് അദ്ദേഹം പറഞ്ഞു.

നിരോധന കാലയളവിൽ പൊതുമാർക്കറ്റുകളിലൊ, പൊതുസ്ഥലങ്ങളിലൊ വിൽപ്പനക്കായൊ അല്ലാതെയൊ , പ്രോസസ് ചെയ്യാത്തതൊ, ശീതീകരിച്ചതൊ, ആയ ചെമ്മീൻ പ്രദർശിപ്പിക്കുന്നതിനും നിരോധനമുണ്ട്.

ഈ പ്രമേയത്തിലെ വ്യവസ്ഥകൾ‌ ലംഘിക്കുന്ന ഏതൊരാളും മത്സ്യബന്ധന നിയന്ത്രണവും സമുദ്രസമ്പത്തിന്റെ സംരക്ഷണവും സംബന്ധിച്ച 20/2002 ലെ ഉത്തരവ് അനുസരിച്ച് ശിക്ഷിക്കപ്പെടുമെന്നും നബീൽ മുഹമ്മദ് അബു അൽ-ഫത്തേ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!