മനാമ: സി പി ഐ എം പാർട്ടി സെക്രെട്ടറി ചുമതല വഹിക്കുന്ന എ വിജയരാഘവനും മറ്റു ചില നേതാക്കളാക്കും മന്ത്രിമാർക്കും സ്പീക്കർക്കും എതിരായ കോൺഗ്രസിന്റെയും യൂ ഡി എഫ് നേതാക്കളുടെയും വ്യകതിപരം ആയ അവഹേളനവും ആക്രമണവും അവരുടെ രാഷ്ട്രീയ പാപ്പരത്തം ആണ് വിളിച്ചോതുന്നത് എന്ന് ബഹ്‌റൈൻ ഇടതു പക്ഷ ജനാധിപത്യ കൂട്ടായ്മ ആയ ” ഒന്നാണ് കേരളം ഒന്നാമതാണ് ” കേരളം ചൂണ്ടിക്കാട്ടി. മതത്തെ രാഷ്ട്രീയത്തിൽ നിന്നും വേർപെടുത്തണം എന്നും മതവും രാഷ്ട്രീയവും രണ്ടു തലങ്ങളിൽ ആണ് പ്രവർത്തിക്കുന്നത് എന്നും ഉള്ള നിലപാടാണ് എക്കാലവും സി പി ഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കൈകൊണ്ടിട്ടുള്ളത്. മതം രാഷ്ട്രീയത്തിലും, രാഷ്ട്രീയം മതപരം ആയ കാര്യങ്ങളിലും ഇടപെടുന്നതു ഒരു പോലെ അപകടകരം ആണ്. ഈ ഒരു നിലപാടാണ് വിജയരാഘവൻ തന്റെ പ്രസ്താവനകളിലും, ലേഖനങ്ങളിലും ഊന്നി പറഞ്ഞിട്ടുള്ളത്. അത് ദുർവാഖ്യാനം ചെയ്തു പ്രചരിപ്പിക്കുന്നത് അത്യന്തം അപലപനീയം ആണ്. ഒരു വശത്തു സി പി ഐ എമ്മിനെ മുസ്ലിം വിരോധിയായി പ്രചരിപ്പിക്കുകയും മറുഭാഗത്ത് ശബരിമല പ്രശ്നം വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നതിനും ഉള്ള യൂ ഡി എഫ് നിലപാട് പ്രബുദ്ധ കേരളം തിരിച്ചറിയുക തന്നെ ചെയ്യും. പാർട്ടി സെക്രെട്ടറിമാർ ആകുന്നവരെ വളഞ്ഞിട്ടു ആക്രമിക്കുക എന്നത് എക്കാലത്തും കുത്തക പത്രങ്ങളും, വലതുപക്ഷ രാഷ്ട്രീയവും സ്വീകരിക്കുന്ന കുതന്ത്രം ആണ്. വിമോചന സമര കാലഘട്ടം മുതൽ തുടങ്ങിയ ഇത്തരം ദുഷ്പ്രചാരങ്ങൾ ഇന്നും അഭംഗുരം തുടരുക ആണ് എന്നും കൂട്ടയ്മ കൺവീനർ സുബൈർ കണ്ണൂർ ചൂണ്ടിക്കാട്ടി. മതത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി വിനിയോഗിക്കാൻ ശ്രമിക്കുന്നതിനെ എതിർക്കുന്നത് മതത്തോടുള്ള എതിർപ്പായിട്ടാണ് ഇക്കൂട്ടർ എക്കാലവും വ്യഖാനിച്ചിച്ചു വരുന്നത്. അത് മത തീവ്രവാദത്തെ ആണ് ശക്തിപ്പെടുത്തുന്നത് എന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. ആവനാഴിയിലെ എല്ലാ ആയുധങ്ങളും അവസാനിച്ച യൂ ഡി എഫ് ശബരിമലയും, വിജയരാഘവന് എതിരെയുള്ള കള്ളപ്രചാരണവും അവസാനത്തെ കച്ചിത്തുരുമ്പ് ആകും എന്ന പ്രതീക്ഷയിൽ ആണെന്നും ഇടതുപക്ഷ കൂട്ടായ്മ ചൂണ്ടിക്കാട്ടി.
