ന്യൂഡൽഹി: ഇന്ത്യയിൽ ദിനപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. 24 മണിക്കൂറിനിടയില്‍ 12,899 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17,824 പേര്‍ രോഗമുക്തരായി. കോവിഡ് മൂലം 24 മണിക്കൂറിനിടെ 107 പേർ മരണപ്പെട്ടു. ഇന്ത്യയിൽ ഇതുവരെ 1,07,90,183 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,04,80,455 പേര്‍ രോഗമുക്തരായി. 1,55,025 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. 44,49,552 ആളുകള്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ പകുതിയോളം കേരളത്തിലാണ്. 69,113 പേരാണ് ഇപ്പോൾ കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
