bahrainvartha-official-logo
Search
Close this search box.

നോർക്ക റൂട്സ് ‘സാന്ത്വന’ പദ്ധതി ഈ വർഷം വിതരണം ചെയ്തത് 21 .7 കോടി

NORKA

തിരുവനന്തപുരം: നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്സ് ധനസഹായ പദ്ധതിയായ ‘സാന്ത്വന’ത്തിലൂടെ ഈ സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം ചെയ്തതായി നോർക്ക സി.ഇ.ഒ അറിയിച്ചു. മരണാനന്തര ധനസഹായം, ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സാ സഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുവാനുള്ള ധനസഹായം, തിരികെയെത്തിയ പ്രവാസികളുടെ പെണ്‍ മക്കൾക്കുള്ള വിവാഹ ധനസഹായം എന്നിവയാണ് സാന്ത്വന പദ്ധതിയിലൂടെ നൽകുന്നത്. ഇതുവരെ 3598 പേർക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കുറവും രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയും ഇപ്പോൾ നാട്ടിൽ കഴിയുകയും ചെയ്യുന്നവർക്കാണ് സാന്ത്വന പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നത്. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി www.norkaroots.org വെബ്സൈറ്റ് സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ കോൾ സേവനം) ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!