തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മീഷണറായി തിരഞ്ഞെടുത്തു. ചീഫ് സെക്രട്ടറി സ്ഥാനം ഈ മാസം 28ന് വിരമിക്കാനിരിക്കെയാണ് പുതിയ നിയമനം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും നിയമമന്ത്രി എ.കെ.ബാലനും ചേര്‍ന്ന സമിതിയുടേതാണ് തീരുമാനം. പതിനാല് പേർ അപേക്ഷിച്ചതിൽ നിന്നാണ് വിശ്വാസ് മേത്തയെ തിരഞ്ഞെടുത്തത്. സമിതി നിര്‍ദേശിച്ച വിശ്വാസ് മേത്തയുടെ പേര് ഗവണര്‍ണര്‍ക്ക് കൈമാറും. വിന്‍സണ്‍ എം.പോള്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം നടക്കുന്നത്.