മനാമ :രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന സന്ദേശവുമായി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ ഘടകം മനുഷ്യ ജാലിക സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ സൂം ആപ്പ് വഴിയായിരുന്നു മനുഷ്യ ജാലിക തീർത്തത്. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ തേങ്ങാപട്ടണം ഉദ്ഘാടനം ചെയ്തു. വി.ഡി.സതീശൻ എം .എൽ എ . വിശിഷ്ടാതിഥിയായിരുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി സത്താർ പന്തല്ലൂർ പ്രമേയ പ്രഭാഷണം നടത്തി.
അസൈനാർ കളത്തിങ്ങൽ (കെ.എം .സി .സി), ബിനു കുന്നന്താനം(ഒ.ഐ.സി.സി), അരുൽദാസ് തോമസ്
(ഐ സി.ആർ.എഫ് ), കെ.ടി സലീം(സാമൂഹ്യ പ്രവർത്തകൻ), എസ്.എം അബ്ദുൽ വാഹിദ്, ഹംസ അൻവരി മോളൂർ, അശ്റഫ് അൻവരി ചേലക്കര, സജീർ പന്തക്കൽ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു. സ്മസ്ത ബഹ്‌റൈൻ കേന്ദ്ര ഏരിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. ഹാഫിള് ശറഫുദ്ധീൻ ഖിറാ അത്ത് നടത്തുകയും റബീഅ് ഫൈസി അമ്പലക്കടവ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും
നിശാദ് വയനാട് ദേശീയോഗ്രഥന ഗാനം ആലപിക്കുകയും ചെയ്തു. എസ്.കെ.എസ്.എഫ്.ബഹ്‌റൈൻ പ്രസിഡന്റ് റബീഹ്ഫൈസി അധ്യക്ഷനായിരുന്ന പരിപാടിയിൽ അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും
നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.