ശ്രീനഗർ: ഒന്നര വർഷത്തിനുശേഷം ജമ്മു കശ്മീരിൽ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. ഭരണകൂടത്തിന്റെ വാക്താവ് രോഹിത് കന്‍സാലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ടുമുമ്പായിട്ടാണ് കശ്മീരില്‍ 4ജിയടക്കം ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചത്. ജനുവരി 25 ന് 2ജി സേവനം പുനസ്ഥാപിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ പല മേഖലകളിലും ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുകയും പിന്നീട് വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു.