bahrainvartha-official-logo
Search
Close this search box.

റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഹൈവേയിലെ ചില വരികൾ താൽകാലികമായി അടച്ചിടും

road

മനാമ: ജനറൽ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചു കൊണ്ട് വർക്സ് ആൻഡ് മുനിസിപ്പാലിറ്റി അഫയേഴ്‌സ്, അർബൺ പ്ലാനിംഗ് മന്ത്രാലയം നടത്തുന്ന റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഹൈവേയിലെ ചില വരികൾ താൽകാലികമായി അടയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

രണ്ട് വരികൾ അടച്ചു കൊണ്ട് കിഴക്കോട്ടുള്ള ഗതാഗതത്തിനായി ഒരു പാത നൾകുമെന്നും,അവന്യൂ 32 അടയ്ക്കുന്നതോടെ ട്രാഫിക് ചുറ്റുമുള്ള റോഡുകളിലേക്ക് തിരിച്ചുവിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അടയ്ക്കൽ 04/02/2021 വ്യാഴാഴ്ച രാത്രി 11:00 മണി മുതൽ 07/02/2021 ഞായറാഴ്ച രാവിലെ 05:00 മണി വരെയായിരിക്കും. എല്ലാവരുടേയും സുരക്ഷയ്ക്കായി ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് റോഡ് ഉപഭോക്താക്കളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!