bahrainvartha-official-logo
Search
Close this search box.

കോവിഡ് വ്യാപനം; ബഹ്റൈനിൽ ഫെബ്രുവരി 21 വരെ കൂടുതൽ നിയന്ത്രണങ്ങൾ

0001-16513091175_20210206_081641_0000

മ​നാ​മ: ബഹ്റൈനിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ശ​ക്ത​മാ​ക്കി നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ഫെബ്രുവരി 7 ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഫെബ്രു​വ​രി 21 വ​രെ​യാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

പുതുതായി വന്ന നിയന്ത്രങ്ങൾ ഇവയാണ്:

  • സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ 70 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്ക് വീ​ട്ടി​ലി​രു​ന്ന് ജോ​ലി അ​നു​വ​ദി​ക്കും.
  • ജിം​നേ​ഷ്യ​ങ്ങൾ, സ്പോ​ർ​ട്സ് സെൻ​റ​റു​ക​ൾ, സ്വി​മ്മിം​ങ്​പൂളു​ക​ൾ എ​ന്നി​വ അ​ട​ച്ചി​ടും.
  • ഔട്ട്ഡോ​ർ കാ​യി​ക വി​നോ​ദ​ങ്ങ​ളിൽ പ​ര​മാ​വ​ധി 30 ആ​ളു​ക​ളെ പ​ങ്കെടു​പ്പി​ക്കാം.
  • ഇ​ൻ​ഡോ​ർ കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ൾ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും.
    വീ​ടു​ക​ളി​ലും, സ്വാ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലും 30 പേ​രി​ല​ധി​കം ഒ​ത്തു​ചേ​രാ​ൻ അ​നു​വ​ദി​ക്കി​ല്ല.

നേരത്തേ ജനിതകമാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കിയിരുന്നു. ജനുവരി 31 മുതൽ റെസ്റ്റോറൻ്റുകളിൽ ഏർപ്പെടുത്തിയ ഡൈനിംഗ് നിരോധനം തുടരുകയാണ്. ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാനാവില്ല. ടേക് എവേ – ഡെലിവറി സമ്പ്രദായങ്ങൾ മാത്രമായി പരിമിതപ്പെടുത്തണമെന്നായിരുന്നു ഉത്തരവ്.

അതോടൊപ്പം തന്നെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 100363 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡിൽ നിന്നും രോ​ഗ​മു​ക്​​തി നേ​ടു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പട്ടികയിൽ ബ​ഹ്​​റൈ​ൻ്റെ സ്ഥാനം മുൻ നിരയിൽ തന്നെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രോ​ഗ​മു​ക്​​തി​യു​ടെ കാ​ര്യ​ത്തി​ൽ ലോ​ക ശ​രാ​ശ​രി 57 ശ​ത​മാ​ന​വും ജി.​സി.​സി ശ​രാ​ശ​രി 81 ശ​ത​മാ​ന​വു​മാ​ണെ​ങ്കി​ൽ ബ​ഹ്​​റൈ​ൻ ശ​രാ​ശ​രി 90 ശ​ത​മാ​ന​മാ​ണ്. കാ​ര്യ​ക്ഷ​മ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ്​ രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തുമെന്നത് ഏറെ ഗുണം ചെയ്യുന്നുണ്ട്. ആകെ 2779534 പേരെയാണ് ഇതുവരെ പരിശോധനകൾക്ക് വിധേയമാക്കിയത്.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 702 പേ​ർ​ക്ക്​ രോ​ഗം ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്​ ആ​ശ​ങ്ക പ​ര​ത്തു​ന്നു​ണ്ട്. ഫെബ്രുവരി 5 ന് 24 മണിക്കൂറിനിടെ 12775 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 291 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 402 പേർക്ക് സമ്പർക്കങ്ങളിലൂടെയും 9 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5458 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 37 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ മരണങ്ങളൊന്നും തന്നെ രേഖപ്പെടുത്താത്തത് ആശ്വാസ വാർത്തയായി. രാജ്യത്തെ കോവിഡ് മരണസംഖ്യ 377 ആയി തുടരുകയാണ്.

കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​ഞ്ഞ സ​മ​യ​ത്ത്​ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ച്ച​പ്പോ​ൾ ജ​ന​ങ്ങ​ൾ അ​ലം​ഭാ​വം കാ​ണി​ക്കു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും ചെ​യ്​​ത​താ​ണ്​ വീ​ണ്ടും വ്യാ​പ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യ​തെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ല​വി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ആ​ധി​കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന​ല്ലാ​തെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നെ​തി​രെ​യും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ​ത്​ രോ​ഗ​വ്യാ​പ​ന​ത്തി​ന്​ ഇ​ട​യാ​ക്കും. മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ പ​രി​ശോ​ധ​ന ന​ട​ത്തി റി​സ്​​ക്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ്​ പോ​സി​റ്റി​വാ​യ 38കാ​ര​നാ​യ സ്വ​ദേ​ശി യു​വാ​വ്​ ഭാ​ര്യ​യും മ​ക്ക​ളും ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രു​മാ​യി 14 പേ​ർ​ക്കാ​ണ്​ രോ​ഗം പ​ക​ർ​ന്നു​ ന​ൽ​കി​യ​ത്. മ​റ്റൊ​രു 30കാ​ര​നാ​യ സ്വ​ദേ​ശി 11 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ന​ൽ​കി​യ​താ​യി സമ്പർക്ക പട്ടികകൾ വ്യക്തമാക്കുന്നു.

54 വ​യ​സ്സു​ള്ള സ്​​ത്രീ അ​ഞ്ചു​ വീ​ടു​ക​ളി​ലെ 14 പേ​ർ​ക്കാ​ണ്​ രോ​ഗം ന​ൽ​കി​യ​ത്. പ്ര​വാ​സി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ലും ചി​ല ക​മ്പ​നി​ക​ളി​ലും രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ​ത്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടു​ണ്ട്. ചി​ല സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തിരുന്നു. നിയന്ത്രങ്ങൾ ശക്തമാക്കുന്നതിനൊപ്പം തന്നെ വാക്സിനേഷനും തുടരുന്നുണ്ട്. 179550 പേരാണ് ഇതുവരെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!