മനാമ: ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെ സിഐഡി പോലീസ് 43 വയസുകാരനെയും 34 വയസുള്ള സ്ത്രീയെയും ലൈസൻസില്ലാതെ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിന് അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് (സിഐഡി) ഡയറക്ടർ ജനറൽ അറിയിച്ചു. ഇതുസംബന്ധിച്ച സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്നും ഇത് പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റുചെയ്യുന്നതിനും കാരണമായെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയ മെഡിക്കൽ ഉപകരണങ്ങൾ കണ്ടുകെട്ടി. യോഗ്യതയുള്ള അധികാരികളാണ് നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കുന്നതെന്ന് സിഐഡി ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു.
