ന്യൂയോർക്ക്: യുഎഇ, ഈജിപ്ത്, ഐക്യരാഷ്ട്രസഭയുടെ സിവിലൈസേഷനുകളുടെ സഖ്യം, സുപ്രീം കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റി എന്നിവയുടെ സ്ഥിരം കൂട്ടായ്മ ന്യൂയോർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മാനവ സാഹോദര്യ ദിനാചരണത്തിൽ ബഹ്റൈൻ പങ്കെടുത്തു.
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ബഹ്റൈൻ അംബാസഡർ ജമാൽ ഫാരിസ് അൽ-റുവായ് ചടങ്ങിൽ പങ്കെടുത്തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈൻ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന് ജമാൽ ഫാരിസ് അൽ-റുവായ് ചടങ്ങിൽ പങ്കെടുക്കവെ വ്യക്തമാക്കി.
ലോകത്തെ മികച്ച രീതിയിൽ മാറ്റാനും ഭാവിതലമുറയ്ക്ക് വേണ്ടി മെച്ചപ്പെട്ട മാനുഷിക ലോകം നേടിയെടുക്കാനും ആഗ്രഹിക്കുന്നവരുടെ സംഭാവനകൾക്ക് പ്രതിഫലം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള സേവനത്തിനായുള്ള ഈസ അവാർഡിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു.
ഇറ്റാലിയൻ യൂണിവേഴ്സിറ്റി ഓഫ് സപിയാൻസയിൽ കിംഗ് ഹമാദ് ഇന്റർനാഷണൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ്, കിംഗ് ഹമാദ് സെന്റർ ഫോർ സൈബർ പീസ്, ചെയർ ഫോർ ഇന്റർഫെയിത്ത് ഡയലോഗ് ആൻറ് പീസ്ഫുൾ കോഎക്സിസിസ്റ്റൻസ് എന്നിവ ബഹ്റൈൻ സ്ഥാപിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുക, വികസന ലക്ഷ്യങ്ങൾ കൈവരിക്കുക, സുസ്ഥിര വിദ്യാഭ്യാസം, മാനവികതയ്ക്കുള്ള സേവനം എന്നിങ്ങനെ നിരവധി മേഖലകളിൽ അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നത്, സമാധാന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സുരക്ഷ കൈവരിക്കുന്നതിനും സഹായകമാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയുടെ പ്രമേയം 73/329 അംഗീകരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് എല്ലാ വർഷവും ഏപ്രിൽ 5 ന് അന്താരാഷ്ട്ര മനസാക്ഷി ദിനമായി പ്രഖ്യാപിച്ചു. അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ മുൻകൈയെടുത്ത് ഐക്യരാഷ്ട്രസഭയിൽ പാസാക്കിയതാണ് ഇത്.
ഫെബ്രുവരി 4 ന് അന്താരാഷ്ട്ര മാനവ സാഹോദര്യ ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം 75/200 ചരിത്രപരമായി അംഗീകരിച്ച സമ്മേളന ത്തിൽ സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ബഹ്റൈൻ പങ്കെടുത്തത് സമാധാനത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സംസ്കാരം വളർത്തുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ താൽപ്പര്യത്തിന്റെ തെളിവാണെന്ന് അംബാസഡർ ഊന്നിപ്പറഞ്ഞു.