മനാമ: വാക്‌സിനേഷൻ ബോധവത്കരണ പരിപാടികളുമായി വുമൺ എക്രോസ് കൂട്ടായ്മ . അമേരിക്കൻ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ ‘ഷോട്ട്സൂണസ്റ്റ്’ എന്ന പേരിൽ നടത്തുന്ന പരിപാടികളുടെ ഭാഗമായി ഡോക്ടർമാരുടെ പ്രഭാഷണങ്ങൾ, ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്കും സ്ത്രീകൾക്കുമായി സൂം മീറ്റിങ്ങുകൾ എന്നിവയും നടത്തുമെന്ന് വിമൺ എക്രോസ് കോ ഫൗണ്ടർ സുമിത്ര പ്രവീൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33442528 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.