കൊയിലാണ്ടിക്കൂട്ടം ‘ഹൃദയാഘാത ബോധവൽക്കരണ സെമിനാർ’ കൂടിയാലോചനാ യോഗം നാളെ(വ്യാഴം)

മനാമ: കൊയിലാണ്ടി താലൂക്ക്‌ നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടം മുൻകൈ എടുത്ത്, കൊയിലാണ്ടി താലൂക്കിലെ മുഴുവൻ സംഘടനകളേയും കൂട്ടിയോജിപ്പിച്ചു, ഹൃദയാഘാതം വിഷയമായി ഒരു ബോധവൽക്കരണ സെമിനാർ നടത്തുവാനുള്ള ആലോചനായോഗം ഫെബ്രുവരി 28 വ്യാഴാഴ്ച രാത്രി 8:30ന് സഗയ റെസ്റ്റോറന്റിൽ ചേരുന്നു.

‌നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ, കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി, ഗ്ലോബൽ തിക്കോടിയൻസ്‌ ഫോറം, ബഹ്‌റൈൻ നന്തി അസോസിയേഷൻ, മിവ കൊയിലാണ്ടി, ശാന്തി സദനം, തണൽ പയ്യോളി, ഇരിങ്ങൽകൂട്ടായ്മ, സ്വാന്തനം പെയിൻ ആൻഡ്‌ പാലിയേറ്റീവ് തുറയൂർ, ദയ പേരാമ്പ്ര, ഒ. ഐ .സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി, ഐ.വൈ.സി.സി കൊയിലാണ്ടി എന്നിവർ ‌ പ്രസ്തുത പരിപടിക്ക് ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും, കൊയിലാണ്ടി താലൂക്ക് പരിധിയിൽ വരുന്ന മറ്റേതെങ്കിലും സംഘടനകളോ കൂട്ടായ്മകളോ ഉണ്ടെങ്കിൽ അന്നേ ദിവസം യോഗത്തിൽ പങ്കടുക്കണമെന്നും കൊയിലാണ്ടി കൂട്ടം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ‭33750999, 36811330‬, ‭33049498‬ എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.