മികച്ച ചിത്രം കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍, മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് സൗബിനും ജയസൂര്യയും, നടിയായി നിമിഷ സജയന്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരം സൗബിനും ജയസൂര്യയും പങ്കിട്ടപ്പോള്‍ നടിയായി നിമിഷ സജയന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദ സണ്‍ഡേ എന്ന ചിത്രത്തിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനായി.

ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിൻ ഷാഹിറും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.

നിമിഷ സജയനാണ് മികച്ച നടി. ചോലയിലെ പ്രകടനമാണ് നിമിഷയെ പുരസ്കാരത്തിന് അർഹനാക്കിയത്.

ജോസഫിലെ അഭിനയത്തിലൂടെ ആരാധകരെ ഞെട്ടിച്ച ജോജുവാണ് മികച്ച സ്വഭാവ നടൻ.

സാവിത്രി ശ്രീധരൻ, സരസ ബാലുശേരി എന്നിവരാണ് മികച്ച സ്വഭാവ നടിമാർ. സുഡാനിയിലെ അഭിനയമാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മറ്റ് പുരസ്കാരങ്ങൾ:

മികച്ച നടൻ: സൗബിൻ ഷാഹിർ (സുഡാനി ഫ്രം നൈജീരിയ)
മികച്ച നടൻ: ജയസൂര്യ (ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി)
മികച്ച നടി: നിമിഷ സജയൻ (ചോല, ഒരു കുപ്രസിദ്ധ പയ്യൻ)
മികച്ച ചിത്രം: കാന്തൻ ദ ലവർ ഒാഫ് ദ കളർ (ഷെരീഫ്)
മികച്ച രണ്ടാമത്തെ ചിത്രം: ഒരു ഞായറാഴ്ച (ശ്യാമപ്രസാദ്)
ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ
നവാഗത സംവിധായകൻ: സകരിയ്യ (സുഡാനി ഫ്രം നൈജീരിയ)
തിരക്കഥാകൃത്ത്: സകരിയ്യ, മുഹ്സിൻ പെരാരി (സുഡാനി ഫ്രം നൈജീരിയ)
മികച്ച സ്വഭാവ നടൻ: ജോജു ജോർജ് (ജോസഫ്)
മികച്ച സ്വഭാവ നടിമാർ: സാവിത്രി ശ്രീരൻ, സരസ ബാലുശേരി (സുഡാനി ഫ്രം നൈജീരിയ)
മികച്ച ഗായകൻ: വിജയ് യേശുദാസ് (പൂമുത്തോളെ… -ജോസഫ്)
മികച്ച ഗായിക: ശ്രേയ ഘോഷാൽ (നീർമാതള പൂവിനുള്ളിൽ -ആമി)
മികച്ച ചിത്ര സംയോജകൻ: അരവിന്ദ് മന്മഥൻ (ഒരു ഞായറാഴ്ച)
മികച്ച ഛായാഗ്രാഹകന്‍: കെയു മോഹനന്‍ (കാര്‍ബണ്‍)
മികച്ച സംഗീത സംവിധായകൻ: വിശാൽ ഭരദ്വാജ് (കാർബൺ)
മികച്ച പശ്ചാത്തല സംഗീതം: ബിജിബാൽ
നൃത്ത സംവിധായകൻ: പ്രസന്ന സുജിത്ത്
മികച്ച ബാലതാരം: അബനി ആദി
ഡബ്ബിങ് ആർട്ടിസ്റ്റ് (വനിത): സ്നേഹ (ലില്ലി)
മികച്ച കഥാകൃത്ത്: ജോയ് മാത്യു (അങ്കിള്‍)
ശബ്ദമിശ്രണം: ഷിനോയ് ജോസഫ്
മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികൾ
മികച്ച ചലച്ചിത്ര ലേഖനം: വെള്ളിത്തിരയിലെ അവരും നമ്മളും തമ്മിൽ
പ്രത്യേക ജൂറി പരാമർശം: സനൽകുമാർ ശശിധരൻ

പ്രമുഖ സംവിധായകൻ കുമാർ സാഹ്നി ചെയർമാനായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായർ, മോഹൻദാസ് എന്നിവർ അംഗങ്ങളായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!