മനാമ: ആരോഗ്യ മന്ത്രാലയത്തിന്റെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. നജാത്ത് അബുൽ ഫത്തേ, ആളുകൾ കൂട്ടംകൂടുന്നതിന്റെ ഫലമായുണ്ടാകുന്ന നിർഭാഗ്യകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സാമൂഹിക അകലം പാലിക്കാത്തതിനെക്കുറിച്ചും മുന്നറിയിപ്പ് നൽകി.
ഇത് COVID-19 ന്റെ വർദ്ധനവിന് കാരണമാകുമെന്നും വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്ന ഈ നിർണായക ഘട്ടത്തിൽ അണുബാധകളുടെ എണ്ണത്തിൽ പ്രകടമായ വർദ്ധനയുണ്ടായതായും ഡോ. അബുൽ ഫത്തേ സൂചിപ്പിച്ചു.
ഈ കേസുകളിൽ ഭൂരിഭാഗവും കുടുംബ സദസ്സുകളിലെ സമ്പർക്കത്തിന്റെ ഫലമാണെന്ന് കോൺടാക്റ്റ് ട്രേസിംഗ് ടീം കണ്ടെത്തിയതായി അവർ കുറിച്ചു.
COVID-19 ന്റെ വ്യാപനം ലഘൂകരിക്കുന്നതിനായി എല്ലാ മുൻകരുതൽ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്ക്ഫോഴ്സിന്റെ നിർദ്ദേശങ്ങളും അവർ ഓർമിപ്പിച്ചു.
വൈറസിനെ നേരിടാൻ ആസൂത്രണം ചെയ്ത പദ്ധതികൾ തുടർന്നും നടപ്പാക്കാനും ഈ വർഷം നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകാനും എല്ലാവരുടെയും ദൃഢ നിശ്ചയത്തോടെയുള്ള സാമൂഹിക ഐക്യദാർഢ്യം ആവശ്യമാണെന്നും പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു.
മുൻകരുതലും പ്രതിരോധ നടപടികളും പാലിക്കുന്നതിലെ ചില ആളുകളുടെ അശ്രദ്ധ സമൂഹത്തിലെ എല്ലാ അംഗങ്ങളെയും വൈറസിൽ നിന്ന് സംരക്ഷിക്കുന്നതിനായി നടത്തിയ സമഗ്ര ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചതായി അവർ വിശദീകരിച്ചു.
വലിയ കുടുംബ സംഗമങ്ങൾ ഒഴിവാക്കേണ്ടതിന്റെയും, മുതിർന്നവരോടും മറ്റു രോഗികളോടും സമ്പർക്കം ഒഴിവാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഡോ. അബുൽ ഫത്തേ ഊന്നിപ്പറഞ്ഞു. വലിയ കുടുംബ സദസ്സുകളിൽ പ്രതിബദ്ധതയും അവബോധവും ഇല്ലാത്തതിന്റെ ഫലമായി ഒരേ കുടുംബത്തിനുള്ളിൽ ധാരാളം അണുബാധകൾ രേഖപ്പെടുത്തുന്നത് അവർ ചൂണ്ടിക്കാട്ടി.
ഒന്നിലധികം കോൺടാക്റ്റുകളുടെ ഒരു പരമ്പരയിലൂടെയാണ് വൈറസ് പകരുന്നതെന്ന് അവർ പറഞ്ഞു. അതിനാൽ തന്നെ മുന്കരുതലിന്റെ ഭാഗമായി കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കം പുലർത്തിയവരെ ഔചിത്യമനുസരിച്ചു ക്വാറന്റീനിലോ, പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലോ എത്തിക്കേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
വിട്ടുമാറാത്ത രോഗങ്ങളുള്ളവരുമായും വൈറസ് ബാധിതരായവരുമായും ഇടപഴകുമ്പോൾ ഒരേ വീട്ടിൽ ഒരേ കുടുംബത്തിൽ ഉള്ളവരും മുഖംമൂടി ധരിക്കുന്നതുൾപ്പെടെ, എല്ലാ നിർദ്ദേശങ്ങൾക്കും മുൻകരുതൽ നടപടികളിലും ബഹ്റൈൻ കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങളും പൂർണ്ണമായും പാലിക്കാൻ പ്രതിജ്ഞാബദ്ധമാകേണ്ടതിന്റെ ആവശ്യകത അവർ അടിവരയിട്ടു.
സാമൂഹിക അകലം പാലിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. സ്പർശനങ്ങൾ ഒഴിവാക്കുക, അണുവിമുക്തമാക്കുക, നിരന്തരം കൈകഴുകുക, വൈറസിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ 444 എന്ന നമ്പറിൽ വിളിക്കുക എന്നിവ അവർ എടുത്തു പറഞ്ഞു.
കേസുകൾ കുറയ്ക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനും സംഭാവന നൽകുന്നതിന് ഇപ്പോൾ അടിസ്ഥാന സാമൂഹിക ആവശ്യങ്ങൾ ഏറ്റെടുക്കാൻ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടു. രോഗങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമായതിനാൽ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാനും അവർ ആവശ്യപ്പെട്ടു.