ദെഹ്റാദൂൺ: ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 25 മുതൽ 35 പേർ വരെ ടണലിൽ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. രക്ഷാപ്രവർത്തനം കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നതായും ദുരന്തം നേരിടാൻ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി അറിയിച്ചു. പ്രളയത്തിൽ ജലവൈദ്യുത പദ്ധതിക്ക് വലിയ നാശമാണുണ്ടായിരിക്കുന്നത്. ഇത് ഉടൻ തന്നെ പുനർനിർമിക്കും.