മനാമ: രാജ്യത്ത് സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിന് പൗരന്മാരുടെ പങ്ക് നിര്‍ണായകമാണെന്ന് ആഭ്യന്തര മന്ത്രി ലഫ്റ്റണൻറ് കേണല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ.
ആഭ്യന്തര മന്ത്രാലയവും പാര്‍ലമെൻറും ചേര്‍ന്നുള്ള സംയുക്ത ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍, ഒന്നാം ഉപാധ്യക്ഷന്‍, രണ്ടാം ഉപാധ്യക്ഷന്‍, വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അധ്യക്ഷന്മാരും അംഗങ്ങളും പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് ഹസന് അല്‍ ഹസന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. രാജ്യത്തെ സുരക്ഷയെക്കുറിച്ച് വിലയിരുത്താനായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്.
സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിന് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികള്‍ക്ക് പാര്‍ലമെൻറ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ വ്യക്തമാക്കി.
എല്ലാവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്നും സമൂഹത്തെ രക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ പാര്‍ലമെൻറും എക്സിക്യുട്ടിവും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്നും അവര്‍ സന്നദ്ധത അറിയിച്ചു. തീവ്രവാദത്തിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കല്‍ ഓരോ പൗരെൻറയും ബാധ്യതയാണ്.
അക്രമവും അതിലേക്കുള്ള പ്രേരണയും രാജ്യത്തെ ശിഥിലീകരിക്കുന്നവയാണ്. ദേശീയ ഇൻറലിജന്‍സ് അതോറിറ്റിയുമായി സഹകരിച്ച് സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിനും അവര്‍ ശിപാര്‍ശ ചെയ്തു. ജിദ്ഹഫ്സിലും നഈമിലും നടപ്പാക്കാനിരുന്ന തീവ്രവാദ സ്ഫോടനങ്ങള്‍ പരാജയപ്പെടുത്താനായത് നേട്ടമാണെന്നും വിലയിരുത്തി.
നിരപരാധികളുടെ ജീവന് അപായപ്പെടുത്താനുള്ള ശ്രമവും അവരില്‍ ഭീതി നിറക്കാനുള്ള പ്രവര്‍ത്തനങ്ങളും ചെറുത്ത് തോല്പിക്കേണ്ടതുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ലമെൻറിന് ആഭ്യന്തര മന്ത്രി പ്രത്യേകം നന്ദി പറഞ്ഞു. രണ്ട് എ.ടി.എമ്മുകള്‍ സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുത്താനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ശിഥിലീകരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ഇതിനെ കരുതേണ്ടത്. അപകടകരമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രതയോടെ നിലയുറപ്പിക്കാന്‍ ഇത് ഒാർമിപ്പിക്കുെന്നന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.