അശ്വനി ഷാജന് സ്വപ്ന സാക്ഷാത്കാരം; ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു 

0001-16800125325_20210212_120339_0000

മനാമ: ആദ്യ പുസ്തകം വെളിച്ചം കണ്ടതിന്റെ സന്തോഷത്തിലാണ് ‌ബഹ്‌റൈന്‍ പ്രവാസിയായ അശ്വനി ഷാജന്‍. ‘Whenever It’s Dark’ എന്ന പുസ്തകം 15 വയസുള്ള ജെമിമയുടെ കഥ ആവിഷ്കരിക്കുന്നു. പുസ്തകം വായനക്കാരനെ ആകർഷകമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്നു. അശ്വനി ഷാജന്റെ പുസ്തകം ഇപ്പോൾ പേപ്പർബാക്കിലും ഈബുക്ക് ഫോർമാറ്റുകളിലും ലഭ്യമാണ്. ഇത് ആമസോൺ, ഫ്ലിപ്കാര്‍ട്ട്, കിൻഡിൽ, പ്ലേസ്റ്റോർ എന്നിവയിൽ വാങ്ങാം. ‘ബി.ടെക് ഇലക്ട്രോണിക്സ് പഠിക്കുമ്പോള്‍ തന്നെ സര്‍ഗ്ഗാത്മകമായ എഴുത്തിനോട് എനിക്ക് അതീവ താല്പര്യം ഉണ്ടായിരുന്നു. അതിനാൽ ഞാൻ പിന്നീട് പഠനം സയൻസിൽ നിന്ന് കലയിലേക്ക് മാറ്റി. അതുകൊണ്ട് തന്നെ മീഡിയ ആന്‍ഡ്‌ കമ്മ്യൂണിക്കേഷൻ സ്റ്റഡീസിലായിരുന്നു ബിരുദാനന്തര പഠനമെന്നു അശ്വനി പറയുന്നു. ബഹ്റൈനിലെ ഏഷ്യൻ സ്കൂൾ മുൻ വിദ്യാർത്ഥിനിയായായിരുന്ന അവർ ഇപ്പോള്‍ ബാംഗ്ലൂരിലെ എച്ച്സിഎൽ ടെക്നോളജീസിൽ ടെക്നിക്കൽ റൈറ്ററായി ജോലി ചെയ്യുന്നു. ബഹ്റൈനില്‍ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എ.ജി ഷാജന്റെയും ഇന്ത്യൻ സ്‌കൂൾ മാത്സ് അധ്യാപിക അനിത ഷാജന്റെയും മകളാണ് അശ്വനി. സഹോദരന്‍ അഷിത് ഷാജന്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നുള്ള ഷാജന്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി ബഹ്റൈനില്‍ പ്രവാസ ജീവിതം നയിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!