bahrainvartha-official-logo
Search
Close this search box.

കേരള സർക്കാരിന്റെ ഇന്‍റർനെറ്റ് പദ്ധതിയായ ‘കെ ഫോൺ’ ഉദ്‌ഘാടനം അടുത്തയാഴ്ച

kfon22

കൊച്ചി: കേരള സർക്കാരിന്റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം അടുത്തയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകൾക്കാണ് സേവനം നൽകുന്നത്. എന്നാൽ വീടുകളിൽ നേരിട്ട് ഇന്റർനെറ്റ് സേവനം നൽകില്ല. പൂർണമായും സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുളള കേരളാ ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക് അഥാവ കെ ഫോൺ വരുന്ന ജൂലൈയോടെ സംസ്ഥാന വ്യാപകമായി പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ കെ ഫോൺ സേവനം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാ‍ട് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകളിലാണ് ലഭിക്കുക.

കെ ഫോണിന്‍റെ പ്രധാന ഫൈബർ ഒപ്റ്റിക്സ് ശ്യംഖലയിൽ നിന്ന് കേബിൾ ഓപ്പറേറ്റർമാർ അടക്കമുളള പ്രദേശിയ ശ്യംഖലകൾക്ക് നിശ്ചിക തുക നൽകി വിതരാണാവകാശം നേടാം. ഈ പ്രാദേശിക വിതരണ ശ്യംഖലകളാകും ഇന്‍റർനെറ്റ് സേവനം വീടുകളിൽ എത്തിക്കുക. വീടുകളിൽ നിന്ന് എത്ര തുക ഈടാക്കണമെന്ന് ഈ പ്രാദേശിക വിതരണ ശ്യംഖലകൾക്ക് തീരുമാനിക്കാം. കെ ഫോൺ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. കൊച്ചി ഇൻഫോമപാ‍ർക്കിലാണ് കെ ഫോണിന്റെ സാങ്കേതികമായ മുഴുവൻ പ്രവർത്തനവും ഏകോപിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!