ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ആദ്യദിനത്തില്‍ വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചവര്‍ക്കുള്ള രണ്ടാമത്തെ ഡോസ് ശനിയാഴ്ച നല്‍കും. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകേണ്ടത്. ജനുവരി 16 മുതലാണ് രാജ്യവ്യാപകമായി വാക്‌സിൻ വിതരണം ആരംഭിച്ചത്. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 77 ലക്ഷത്തിൽപരം ആരോഗ്യപ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു കഴിഞ്ഞു. ജൂലൈയോടെ രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് നിലവില്‍ രാജ്യത്ത് വിതരണാനുമതി. റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ കൂടി ഏപ്രിലോടെ ഇന്ത്യയിലെത്തും. 70 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ 26 ദിവസമാണ് ഇന്ത്യയ്ക്ക് വേണ്ടി വന്നത്. ഉത്തർപ്രദേശ് എട്ട് ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നൽകി സംസ്ഥാനങ്ങളിൽ മുന്നിലെത്തി. മഹാരാഷ്ട്ര(6,33,519), ഗുജറാത്ത് (6,61,508) പേർ വാക്‌സിൻ സ്വീകരിച്ചു. 13 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും രജിസ്റ്റര്‍ ചെയ്ത 65 ശതമാനത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.