കെ. സി. ഇ. സി ബഹ്റൈൻ വാർഷിക കൺവൻഷൻ സമാപിച്ചു

received_446354550060967

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ നടത്തി വരാറുള്ള “വാർഷിക കൺവൻഷൻ” 2021 ഫെബ്രുവരി 8,9,11 (തിങ്കൾ, ചൊവ്വ, വ്യാഴം) തീയതികളിൽ വൈകിട്ട്‌ 7.30 മുതൽ ഓൺ ലൈനായി നടത്തി. മലങ്കര യാക്കോബായ സുറിയാനി സഭയിലെ പ്രമുഖ കൺവൻഷൻ പ്രാസംഗികരായ റവ. ഫാദർ ബിനൊയ്‌ ചാക്കോ കുന്നത്ത്‌ (മോർ ഗ്രിഗോറിയൻ റിട്രീറ്റ്‌ സെന്റർ, തൂത്തൂട്ടി, കോട്ടയം) റവ. ഫാദർ ഷോബിൻ പോൾ മുണ്ടയ്ക്കൽ (ജീസസ്‌ പവർ മിഷൻ ചാരിറ്റി, പുത്തൻ കുരിശ്‌) റവ. ഫാദർ ഡൊ. പ്രിൻസ്‌ പൗലോസ്‌ (എം. എസ്സ്. ഒ. റ്റി. സെമിനാരി) എന്നിവരാണ്‌ ഈ വർഷത്തെ കൺവൻഷന‍് നേതൃത്വം നൽകിയത്ത്‌.

സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, ബഹറൈന്‍ മാര്‍ത്തോമ്മാ പാരീഷ്, സെന്റ് പീറ്റേഴ്സ് യാക്കോബായ ചര്‍ച്ച്, സി. എസ്. ഐ. സൗത്ത് കേരളാ ഡയോസിസ് ചര്‍ച്ച് തുടങ്ങിയ ദേവാലയങ്ങളിലെ ഗായക സംഘങ്ങൾ ഗാനശുശ്രൂഷകൾക്ക് നേത്യത്വം നല്‍കുകയും ചെയ്തു. പൂർണ്ണമായും കോവിഡ്‌ നീയമങ്ങൾ അനുസരിച്ച്‌ നടത്തിയ കൺവൻഷൻ കെ. സി. ഇ. സി. യുടെ ഫെയ്സ്‌ ബുക്ക്,‌ യൂറ്റൂബ്‌ചാനൽ എന്നിവ യിൽ കൂടി ടെലകാസ്റ്റ്‌ ചെയ്തു. കൺവന്‍ഷന്റെ കൺവീനറായി റവ. ഫാദർ ബിജു ഫീലിപ്പോസ്‌ കാട്ടുമറ്റത്തിൽ, ജോ. കൺവീനറായി വിനു എബ്രഹാം എന്നിവരും പ്രവര്‍ത്തിച്ചു. ഈ ശുശ്രൂഷയിൽ പങ്കെടുത്ത ഏവരോടും ഉള്ള നന്ദി പ്രസിഡണ്ട്‌ റവ. വി. പി. ജോൺ, ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ്‌ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!