മനാമ: മലയാളിയായ 24 കാരൻ ബഹ്റൈനിൽ ആത്മഹത്യ ചെയ്തു. മാഹി പള്ളൂർ സ്വദേശി പ്രണവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് ബഹ്റൈനിലെത്തിയതായിരുന്നു. രണ്ടാഴ്ച മുൻപാണ് റിഫയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനിയറായി ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പിതാവ്: പവിത്രൻ, മാതാവ്: ഷൈജ, സഹോദരി: റിവിഷ