ഫ്രൻറ്സ് മുഹറഖ് ഏരിയ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു

friends muha

മനാമ: ഫ്രൻറ്സ് കലാ സാഹിത്യ വേദിയുടെ കീഴിൽ അംഗങ്ങൾക്കും സഹകാരികൾക്കുമായി മുഹറഖ് ഏരിയയിൽ വിവിധ യൂണിറ്റുകൾ തമ്മിൽ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗൾഫ് മാധ്യമം ബഹ്‌റൈൻ റിപ്പോർട്ടർ ഷമീർ മുഹമ്മദ് മൽസര പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യ മേഖലയിലെ കഴിവുകൾ വളർത്താനും സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ കലാ പ്രവർത്തനങ്ങൾ വഴി ബോധവൽക്കരണം നടത്താനും ഫ്രൻറ്സ് പോലുള്ള കൂട്ടായ്മകൾ രംഗത്തു വരണമെന്ന് അദ്ദേഹം ഉണർത്തി. വിവിധ മൽസരയിനങ്ങളിൽ സഈദ് റമദാൻ, യൂനുസ് സലീം, അബ്‌ദുൽ ജലീൽ (ഖുർആൻ പാരായണം) യൂനുസ് സലീം, അബ്‌ദുൽ ജലീൽ, കെ. എം മുഹമ്മദ് (മലയാള പ്രസംഗം), മുഹമ്മദ് ശരീഫ്, എം. എം മുനീർ, വി.എൻ മുർശാദ് (ഗാനം), വി.എൻ മുർഷാദ്, മുഹമ്മദ് വസീം, കെ. എം മുഹമ്മദ് (നാടൻ പാട്ട്), മുഹമ്മദ് ശരീഫ്, വി.എൻ മുർഷാദ്, യൂനുസ് സലീം (കവിതാലാപനം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കെ.ടി സലീം, ഇ.കെ സലീം, പി.പി ജാസിർ, ഫെബിൽ, അലി അശ്റഫ്, വി.പി ഷൗക്കത്തലി എന്നിവർ വിധികർത്താക്കളായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!