മനാമ: രാജ്യത്ത് അനധികൃത പണമിടപാട് സ്ഥാപനം നടത്തിയ രണ്ട് ഏഷ്യൻ വംശജരെ പിടികൂടിയതായി ആൻറി കറപ്ഷൻ എക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. നിയമ വിരുദ്ധമായ രീതിയിൽ ബാങ്കിംഗ് പണമിടപാട് സ്ഥാപനം നടത്തിയതാണ് ഇവർക്കെതിരെയുള്ള കുറ്റം. ജനങ്ങൾ ഇത്തരത്തിലുള്ള പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപമോ മറ്റ് ഇടപാടുകളോ നടത്തി തട്ടിപ്പിന് ഇരയാകരുത് എന്ന് ആൻറി കറപ്ഷൻ എക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ജനറൽ അറിയിച്ചു.
