bahrainvartha-official-logo
Search
Close this search box.

മാതാവിനെ കൊലപ്പെടുത്തിയ യുഎസ് പൗരനെ തുടർനടപടികൾക്കായി സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചു

Screenshot_20210215_133719

മനാമ: മാതാവിനെ കൊലപ്പെടുത്തിയ അമേരിക്കൻ പൗരനെ യുഎസിലേക്ക് തിരിച്ചയച്ചതായി യുഎസ് ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസ് അറിയിച്ചു. സ്വന്തം മാതാവായ എറിക്കയെ കൊലപ്പെടുത്തിയ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിലെ തൊഴിലാളിയായ ജിയോവോണി പോപ്പിനെയാണ് (27 വയസ്സ്) യുഎസിലേക്ക് തിരിച്ചയച്ചത്. ബഹ്റൈൻ പോലീസ് ഇത് നേരത്തെ പിടികൂടിയിരുന്നു. തുടർന്ന്
അമേരിക്കൻ നിയമമനുസരിച്ചുള്ള നടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി യുഎസ് മിലിറ്ററി അധികൃതർക്ക് ഇദ്ദേഹത്തെ കൈമാറിയിരുന്നു. തുടർ നടപടികളുടെ ഭാഗമായിട്ടാണ് നിലവിൽ
ഇദ്ദേഹത്തെ യുഎസിലേക്കു തിരിച്ചയച്ചത്.

ഇയാൾക്കെതിരെയുള്ള നടപടികൾ യുഎസിലെ മേരിലാൻഡ് ജില്ലാ അറ്റോർണി റോബർട്ട് കെ ഹർ, ആക്ടിംഗ് അസിസ്റ്റൻറ് അറ്റോർണി നിക്കോളാസ് എൽ മക്വാഡ് സ്പെഷ്യൽ ഏജൻറ് ഇൻ ചാർജ് ജൊനാഥൻ ഓക്ക് എന്നിവർ പ്രഖ്യാപിച്ചിരുന്നു.

 

Credit: GDN Online

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!