മനാമ: നാഷണൽ ആക്ഷൻ ചാർട്ടർ രാജ്യത്തിൻറെ ഉയർച്ചയ്ക്കും ജനാധിപത്യ സംവിധാനങ്ങളുടെ ഉണർവിനും വഴികാട്ടിയാണെന്ന് ബഹ്റൈൻ രാജാവ്. ബഹ്റൈൻ പാർലമെൻറ് സ്പീക്കർ ഫൗസിയ സൈനൽ, ഷൂറ കൗൺസിൽ ചെയർമാൻ അലി സലേഹ് അൽ സലേഹ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ അബ്ദുള്ള അൽ ബുനൈൻ എന്നിവരെ തൻറെ സഫ്രിയ പാലസിൽ സ്വീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചടങ്ങിൽ രാജാവിൻറെ പ്രതിനിധിയായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ റോയൽ കോടതി കാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവരും പങ്കെടുത്തു.
സ്പീക്കറും ഷൂറാ കൗൺസിൽ ചെയർമാനും ഉൾപ്പെടെയുള്ള അതിഥികൾ ചാർട്ടർ ഇൻറെ ഇരുപതാം വാർഷികത്തിൽ രാജാവിന് ആശംസകൾ അറിയിച്ചു.