തിരുവനന്തപുരം: 2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ എസ്.ഹരീഷിന്റെ ‘മീശ’ പുരസ്ക്കാരത്തിന് അർഹമായി. സത്യൻ അന്തിക്കാടിന്റെ ‘ഈശ്വരൻ മാത്രം സാക്ഷി’ എന്ന പുസ്‌തകം ഹാസ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് അർഹമായി. സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വൽസലയും വി.പി.ഉണ്ണിത്തിരിയും അർഹരായി. 50,000 രൂപയും സ്വർണ്ണപതക്കവും ഫലകവുമാണ് സമ്മാനം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് എൻ കെ ജോസ്, പാലക്കീഴ് നാരായണൻ, പി അപ്പുക്കുട്ടൻ, റോസ് മേരി, യൂ കലാനാഥൻ, സി പി അബൂബക്കർ എന്നിവർ അർഹരായി.
അക്കാദമി അവാർഡുകൾ
കവിത-പി രാമൻ (രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, എം ആർ രേണുകുമാർ (കൊതിയൻ)
ചെറുകഥ -വിനോയ് തോമസ് (രാമച്ചി),
നാടകം -സജിത മഠത്തിൽ (അരങ്ങിലെ മത്സ്യഗന്ധികൾ),
ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി),
സാഹിത്യ വിമർശനം -ഡോ. കെ.എം. അനിൽ (പാന്ഥരും വഴിയമ്പലങ്ങളും)
വൈജ്ഞാനിക സാഹിത്യം -ജി. മധുസൂദനൻ (നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ. ആർ.വി.ജി. മേനോൻ (ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം)
ജീവചരിത്രം/ആത്മകഥ എം.ജി.എസ്. നാരായണൻ (ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ)
യാത്രാവിവരണം -അരുൺ എഴുത്തച്ഛൻ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ)
വിവർത്തനം -കെ. അരവിന്ദാക്ഷൻ (ഗോതമബുദ്ധെൻറ പരിനിർവാണം)
ഹാസസാഹിത്യം- സത്യൻ അന്തിക്കാട് (ഈശ്വരൻ മാത്രം സാക്ഷി)