bahrainvartha-official-logo
Search
Close this search box.

ചരിത്രത്തിലാദ്യമായി സംയുക്ത സൈനിക പ്രകടനം നടത്താനൊരുങ്ങി ഇന്ത്യ-സൗദി സൈന്യം

india-saudi

ന്യൂഡൽഹി: പ്രതിരോധ മേഖലയില്‍ വിവിധ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി സൈന്യവും ഇന്ത്യൻ സൈന്യവും സംയുക്ത സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്താനൊരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുസൈന്യങ്ങളും ചേര്‍ന്ന് അഭ്യാസ പ്രകടനം നടത്തുക. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ-സൗദി സൈന്യങ്ങളുടെ സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നത്. അഭ്യാസ പ്രകടനങ്ങള്‍ നടത്താനായി ഇന്ത്യൻ സൈന്യം സൗദിയിലെത്തും. 2020 ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി സന്ദർശനം നടത്തുന്നത്. ഇന്ത്യയും സൗദിയും പ്രതിരോധ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!