തണലേകാന്‍ കരുത്ത് പകര്‍ന്ന് കെ.എം.സി.സി ബഹ്റൈന്‍ സി.എച്ച് സെന്റര്‍ ചാപ്റ്റര്‍; തിരുവനന്തപുരം സി.എച്ച് സെന്റര്‍ ഡോര്‍മെട്രി നവീകരണ ഫണ്ട് കൈമാറി

IMG-20210216-WA0095

മലപ്പുറം: നിര്‍ധന രോഗികള്‍ക്കും ആശ്രിതര്‍ക്കും സമാശ്വാസമേകുന്ന സി.എച്ച് സെന്ററിന്റെ തലസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് കെ.എം.സി.സി ബഹ്റൈന്‍ സി.എച്ച് സെന്റര്‍ ചാപ്റ്റര്‍. തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡോര്‍മെട്രി നവീകരണത്തിനാണ് കടല്‍കടന്ന് സി.എച്ച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ സഹായമെത്തിയത്. ഡോര്‍മെട്രി നവീകരണത്തിന് സി.എച്ച് സെന്റര്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ നല്‍കുന്ന ഫണ്ട് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ കൈമാറി.
ഫണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സിഎച്ച് സെന്റര്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ട്രഷററും കെ.എം.സി.സി ബഹ്റൈന്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ കുട്ടൂസ മുണ്ടേരി, കെ.എം.സി.സി ട്രഷറര്‍ റസാഖ് സാഹിബ് മൂഴിക്കല്‍ എന്നിവര്‍ ഏല്‍പ്പിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ടി.പി മുഹമ്മദലി, അലി കൊയിലാണ്ടി എന്നിവരും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!