ശ്രീനഗർ: വികസനപ്രവർത്തനങ്ങളും സുരക്ഷാസാഹചര്യങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായി യൂറോപ്പില്‍നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള പ്രതിനിധിസംഘം ജമ്മുകശ്മീരിലെത്തി. സംഘം രണ്ടു ദിവസം ജമ്മു കശ്മീരിലുണ്ടാവും. ജില്ലാ വികസന കൗണ്‍സില്‍ (ഡി.ഡി.സി.) തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷമുള്ള സന്ദര്‍ശനമാണിത്. ലഫ്റ്റനന്റ് ഗവ. മനോജ് സിന്‍ഹ, ചില ഡി.ഡി.സി. അംഗങ്ങള്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി വിദേശ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. യു.എസ്. ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കഴിഞ്ഞവർഷം ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.