മനാമ: ബഹ്റൈനിലെത്തുന്നവർക്ക് ഇനി പത്ത് ദിനത്തിനുള്ളിൽ മൂന്ന് തവണ കോവിഡ് പരിശോധന നിർബന്ധമെന്ന് ആരോഗ്യ മന്ത്രാലയം. വന്നിറങ്ങുമ്പോൾ എയർപോർട്ടിൽ നടത്തുന്ന ടെസ്റ്റ്ന് പുറമേ അഞ്ചാം ദിനവും പത്താം ദിനവുമാണ് ടെസ്റ്റ് നടത്തേണ്ടത്. നേരത്തെ രണ്ട് ടെസ്റ്റുകളാണ് ഉണ്ടായിരുന്നത്. അതോടൊപ്പം തന്നെ പരിശോധനാ നിരക്ക് 36 ദിനാറാക്കി കുറച്ചിട്ടുണ്ട്. നേരത്തെ രണ്ട് ടെസ്റ്റിന് 40 ദിനാർ അടച്ചിടത്ത് ഇനി 3 ടെസ്റ്റിനും കൂടി 36 ദിനാർ അടച്ചാൽ മതിയാകും. ഫെബ്രുവരി 22 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക.
Additional measures for travellers arriving into the Kingdom of Bahrain, effective from Monday, 22 February 2021#Commit4Bahrain#TeamBahrain pic.twitter.com/jk2QRSQLpa
— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain) February 17, 2021
പുതിയ ഉത്തരവ് അനുസരിച്ച് രാജ്യത്ത് എത്തുന്ന യാത്രക്കാർ ഫെബ്രുവരി 22 മുതൽ പാലിക്കേണ്ട നിബന്ധനകൾ ഇവയൊക്കെയാണ്:
- വന്നിറങ്ങുമ്പോൾ കൊവിഡ് 19 പിസിആർ ടെസ്റ്റിന് വിധേയമാകണം.
- ബിഅവയർ ആപ്പ് ഡൗൺലോഡ് ചെയ്യുകയും ആദ്യ ടെസ്റ്റ് റിസൾട്ട് വരുന്നതുവരെ ക്വാറന്റെനിൽ തുടരുകയും വേണം.
- രണ്ടാം പി സി ആർ പരിശോധനക്ക് അഞ്ചാം ദിനത്തിനുള്ളിൽ വിധേയമാകണം.
- 10 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തുടരുന്നവർ ആണെങ്കിൽ പത്താമത്തെ ദിവസം വീണ്ടും മൂന്നാം പി സി ആർ ടെസ്റ്റ് എടുത്തിരിക്കണം.