bahrainvartha-official-logo
Search
Close this search box.

ചരിത്രത്തിലാദ്യമായി കേരളാ മന്ത്രിസഭ 3,151 തസ്തികകള്‍ക്ക് അംഗീകാരം നൽകി

secretariat-kerala

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ്, വിദ്യാഭ്യാസ വകുപ്പുകളിലായി 3,151 തസ്തികകള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതിൽ 3000 തസ്തികകളും ആരോഗ്യ വകുപ്പിലാണ്. ഹെല്‍ത്ത് സര്‍വീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് -527, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് -772, മലബാര്‍ കാന്‍സര്‍ സെന്റര്‍- 33, ആയുഷ് വകുപ്പ് -300, മറ്റ് വിഭാഗങ്ങളായി 151 എന്നിങ്ങനെയാണ് 3,000 തസ്തികകള്‍ സൃഷ്ടിച്ചത്. 35 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 151 തസ്തിക സൃഷ്ടിക്കാനും മണ്ണ് സംരക്ഷണ വകുപ്പില്‍ 111 തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ ഏതൊക്കെ സ്ഥാപനങ്ങളില്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് തസ്തികകളെന്ന് പിന്നീട് തീരുമാനിക്കും. പുതിയ തസ്തികകളിലൂടെ തൊഴില്‍ രഹിതരായ 3151 പേര്‍ക്ക് പി.എസ്.സി. വഴി സ്ഥിര നിയമനം ലഭിക്കുന്നതാണ്. ആരോഗ്യ മേഖലയില്‍ ഇതുവരെ ഈ സർക്കാർ 10,272 തസ്തികകൾ സൃഷ്ടിച്ചുവെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!