തിരുവനന്തപുരം: ഇന്ധനവിലയിൽ വീണ്ടും വർധനവ്. തുടർച്ചയായ പതിനൊന്നാം ദിവസമാണ് ഇന്ധനവില കൂടിയത്. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ധിച്ചത്. ഫെബ്രുവരി 9 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ പെട്രോളിന് 2 രൂപ 93 പൈസയും ഡീസലിന് 3 രൂപ 30 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 91 രൂപ 76 പൈസയും ഡീസലിന് 86 രൂപ 27 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.04 രൂപയും ഡീസലിന് 86.64 രൂപയുമാണ്.