മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിലെ നോർക്ക റൂട്ട്സ് ഹെൽപ് ഡസ്‌ക്ക് അംഗങ്ങളെ സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു, വൈസ് പ്രസിഡന്റ് പി. എൻ. മോഹൻരാജ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ചാരിറ്റി- നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി.സലിം എന്നിവരും, നോർക്ക റൂട്ട്സ് ഹെൽപ് ഡസ്‌ക്ക് അംഗങ്ങളുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ നോർക്ക റൂട്ട്സ് കൺവീനർ രാജേഷ് ചേരാവള്ളി മറ്റ് അംഗങ്ങളായ ശാന്ത രഘു, ജയശ്രീ സോമനാഥ്, ഹരിജ സുരേഷ്, പ്രസന്ന വേണുഗോപാൽ, പ്രസാദ് പിള്ള, ഹേമ മേനോൻ,, ഷൈന ശശി,സക്കറിയ ടി. എബ്രഹാം, ജോജൻ ജോൺ, ശ്രീജിത്ത് കുഞ്ഞിക്കണ്ണൻ, നൗഷാദ്,സുചിത്ര സുരേഷ് എന്നിവരെയാണ് ആദരിച്ചത്.
നോർക്ക റൂട്ട്സ് സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്ന ചർച്ചയും യോഗത്തിൽ നടന്നു. എല്ലാ ദിവസ്സവും വൈകീട്ട് 7:30 മുതൽ 9വരെ നോർക്ക റൂട്ട്സ് ഓഫീസ് സേവനം ബഹ്‌റൈൻ പ്രവാസി മലയാളികൾക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ലഭ്യമായിരിക്കും.