മനാമ: വീ കെയർ ഫൌണ്ടേഷൻ – ഡ്രീം ഗോൾഡ് ജ്വല്ലറി എന്നുവരുടെ ആഭിമുഖ്യത്തിൽ മാർച്ച് 1, വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് സൽമാനിയ കലവറ പാർട്ടി ഹാളിൽ വച്ചു “പ്രവാസി പൂക്കൾ കൊഴിയുമ്പോൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ പ്രവാസികളുടെ വിവിധ പ്രതിസന്ധികളെ ആസ്പദമാക്കി നടത്തുന്ന സെമിനാറിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക – മാധ്യമ പ്രവർത്തകരും പങ്കെടുക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കു വീ കെയർ ഫൌണ്ടേഷൻ സാഹിത്യ വിഭാഗം കൺവീനർ ശ്രീ. കെ. കെ. അറുമുഖനെ 3909 4758 എന്ന നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.