മനാമ: ധീര രക്തസാക്ഷികളായ കൃപേഷിന്റേയും, ശരത് ലാലിന്റെയും ശുഹൈബിന്റെയും ഘാതകരെ സംരക്ഷിക്കാനും കേസ് സിബിഐക്ക് വിടുന്നത് തടയാനും കേസ് അട്ടിമറിക്കാനും വേണ്ടി സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ച കോടികൾ മുഖ്യമന്ത്രി തിരിച്ചടക്കണമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ ആവശ്യപ്പെട്ടു. ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി സൂം ൽ സംഘടിപ്പിച്ച കൃപേഷ്, ശരത് ലാൽ, ഷുഹൈബ് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസിന്റെ സമര പന്തലിൽ നിന്നാണ് അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്തത്. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജുകല്ലുംപുറം മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെസി ഫിലിപ്പ്, ഒഐസിസി സെക്രട്ടറി മനു മാത്യു, ഒഐസിസി ജില്ലാ പ്രസിഡന്റുമാരായ എബ്രഹാം സാമുവൽ, ചെമ്പൻ ജലാൽ, നസിം തൊടിയൂർ, ഫിറോസ് അറഫ, ജില്ലാ സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, ജലീൽ മുല്ലപ്പള്ളി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമീം നിയന്ത്രിച്ച യോഗത്തിൽ ഒഐസിസി ദേശീയ സെക്രട്ടറി ജവാദ് വക്കം സ്വാഗതവും നിസാർ കുന്നംകുളത്തിങ്ങൽ നന്ദിയും പറഞ്ഞു. ഒഐസിസി നേതാക്കളായ രവി കണ്ണൂർ, നാസർ മഞ്ചേരി, രവി സോള, സുധീപ് ജോസഫ്, മോഹൻ കുമാർ, ബിജുബാൽ, സുനിൽ ജോൺ, സിജു പുന്നവേലി, സുനിൽ ചെറിയാൻ, സജി എരുമേലി, അലക്സാണ്ടർ ജോർജ്, സൈഫൽ മീരാൻ എന്നിവർ നേതൃത്വം നൽകി.