തീരദേശത്തു പരമ്പരാഗതമായി നിലനിന്നു പോരുന്ന ആഴക്കടൽ മൽസ്യബന്ധന രീതി അതെപടി നിലനിർത്തണമെന്നും നമുക്ക് അനുവദനീയമായ തീര പരിധിക്കുള്ളിൽ മറ്റു വിദേശ കപ്പലുകൾക്ക് മൽസ്യം പിടിക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായ രീതിയിൽ എതിർക്കുമെന്നും ആലപ്പുഴ അന്തർദേശിയ പ്രവാസി കമ്മീഷൻ. മാറി മാറി വരുന്ന സർക്കാരുകൾ തീരദേശത്തെ അവഗണിക്കുന്നതിനെയും തീരദേശ പദ്ധതികൾ പലതും അട്ടിമറിക്കുന്നതിനെയും കമ്മീഷൻ അപലപിച്ചു. തീരദേശത്തിന്റെ അഭിവൃദ്ധിക്കും വികസനത്തിനും തടസം സൃഷ്ടിക്കുന്ന എല്ലാ ഇടപെടലുകളെയും എന്ത് വിലകൊടുത്തും തടയുമെന്നു യോഗം വിലയിരുത്തി. കമ്മീഷൻ ഡയറക്ടർ തോമസ് ഷൈജു ചിറയിൽ, വൈസ് പ്രസിഡന്റ് രാജു ജേക്കബ് ( യു എ ഇ ), ജനറൽ സെക്രട്ടറി പോൾ ഗ്രിഗോറി ( സൗദി ), ഫിനാൻസ് സെക്രട്ടറി . ശ്രീ . മാർഷൽ സോളമൻ ( കുവൈറ്റ്), ജോയിൻ സെക്രട്ടറി ശ്രീമതി ഫ്ലീഷ്യ ജോണി (ഖത്തർ), മീഡിയ സെക്രട്ടറി ശ്രീ . ജോൺസൻ ജോസഫ് ( ബഹ്റൈൻ) എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
