ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: ബഹ്‌റൈൻ സൽമാബാദ് 110, കൺസ്ട്രക്ഷൻ സൂപ്പർ വൈസർ ശശികുമാർ( 47)നാട്ടിൽ മരണപെട്ടു. രണ്ടു മാസം മുൻപ്‌ നാട്ടിലേക്ക് ലീവിന് പോയതായിരുന്നു.  മലപ്പുറം ജില്ലയിലെ എടരിക്കോട് കുറ്റിപ്പാല പുത്തൂരിൽ പരേതനായ മങ്ങാട്ടുപറമ്പിൽ കുഞ്ഞുണ്ണിയുടെയും ദേവകിയുടെയും മകനാണ്. ശശികുമാറിന്റെ സഹോദരൻ എംപി വിശ്വനാഥൻ ബഹ്‌റൈനിലുണ്ട് (110 കൺസ്ട്രക്ഷൻ, 110 കാർപെന്ററി, 110 ബിൽഡിംഗ്‌ മെറ്റീരിയൽസ്). സഹോദരി ലീല പരേതയാണ്.

ഭാര്യ ശ്രീജ, മക്കൾ: ജിതിന, ആദിത്യൻ. ശവ സംസ്കാരം നാളെ 7 മണിക്ക് നടക്കും.