മനാമ: യാത്രയ്ക്കുമുമ്പ് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതുന്ന പ്രവാസികൾ നാട്ടിൽ വീണ്ടും ടെസ്റ്റ് നടത്തണം എന്ന പ്രവാസി വിരുദ്ധ കേന്ദ്ര നിയമം പ്രവാസികൾക്ക് കൂടുതൽ പ്രയാസമാകുന്നു . കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി തകർന്ന പ്രവാസികൾ നാട്ടിലേക്ക് അധിക തുക നൽകി എടുക്കുന്ന ഫ്ലൈറ്റ് ടിക്കറ്റിനു പുറമേ 2 ടെസ്റ്റ് എടുക്കണമെന്ന നിയമം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പിൻവലിക്കണം . കുടുംബമായി നാട്ടിൽ പോകാൻ ഈ നിയമങ്ങൾ തടസമാവുകായണ് .
മറ്റു രാജ്യങ്ങൾ കുട്ടികൾക്ക് ഒഴിവു കൊടുക്കുമ്പോൾ ഇന്ത്യൻ സർക്കാർ പിഞ്ചുകുഞ്ഞുങ്ങൾക്ക് വരെ ടെസ്റ്റ് ചെയ്യണമെന്നാണ് നിയമം ഏർപ്പെടുത്തിയത് . ഈ പ്രവാസി വിരുദ്ധ നിയമങ്ങൾ ഒഴിവാക്കി പ്രവാസികളോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് യൂത്ത് ഇന്ത്യ കേന്ദ്ര നിർവാഹക സമിതി ആവശ്യപ്പെട്ടു.