കൊച്ചി എയർപോർട്ടിൽ പി.സി.ആർ ടെസ്റ്റ് നടത്താൻ കൃത്യമായ ഏകോപനം ഇല്ലെന്ന് പരാതി; 4 വിമാനങ്ങൾ തുടരെ വന്നിറങ്ങിയപ്പോൾ അനുഭവപ്പെട്ടത് അനിയന്ത്രിതമായ തിരക്കെന്ന് യാത്രക്കാർ

IMG-20210224-WA0112

യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്ക് എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ ഉൾപ്പെടെ ഇന്ത്യയിലെത്തുന്ന എല്ലാ അന്തർദ്ദേശീയ യാത്രക്കാർക്കും പ്രീ-ട്രാവൽ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധന നിർബന്ധമാക്കുകയും വന്നിറങ്ങുന്ന എയർ പോർട്ടിൽ അ ടുത്ത കോവിഡ് പി. സി. ആർ ടെസ്റ്റ് വേണമെന്ന നിബന്ധന വന്നതോടെ പ്രവാസികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്.

ഇന്ന് രാവിലെ കൊച്ചിഎയർപോർട്ടിൽ വന്നിറങ്ങിയ പ്രവാസികൾ അടുത്ത കോവിഡ് പി. സി. ആർ ടെസ്റ്റ് നടത്താനായി നല്ല ക്യൂ അനുഭവപ്പെട്ടു. മാത്രമല്ല 4 ഫ്ലൈറ്റുകൾ ഒന്നിച്ചു വന്നപ്പോൾ ടെസ്റ്റ് സിസ്റ്റം നിയന്ത്രണാതീതമായി. എയർപോർട്ടിൽ കോവിഡ് മുൻകരുതൽ നടപടികൾക്കായുള്ള സജ്ജീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.

സാമൂഹിക അകലം പോലും പാലിക്കാതെ ഏറെ തിക്കും തിരക്കും അനുഭവപ്പെട്ടു. ആളുകൾ പരിഭ്രാന്തിയിൽ മണിക്കൂറുകൾ എയർപോർട്ടിൽ ചിലവഴിക്കേണ്ടി വന്നു. പുറത്ത് ടാക്സി കിട്ടാനും നീണ്ട നിര അനുഭവപ്പെട്ടു. മാത്രമല്ല പല പ്രശ്നങ്ങൾ മൂലം നാട്ടിലേക്കെത്തുന്ന പ്രവാസികൾക്ക് ഇരുരാജ്യങ്ങളിൽ നിന്നുള്ള പി. സി. ആർ ടെസ്റ്റിനായുള്ള പണം കൂടി കണ്ടെത്തേണ്ട (ഏകദേശം ഒരു ടിക്കറ്റിന്റെ വില ) അവസ്ഥ വന്നിരിക്കുകയാണ്.

ഇത്തരത്തിൽ വരുന്നവർ യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തുന്ന ആര്‍ടി പിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ വിമാനത്തില്‍ പ്രവേശിക്കാൻ അനുമതിയുള്ളൂ.  കുടുംബത്തില്‍ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവരെ മാത്രമാണ് നിബന്ധനയില്‍ നിന്നൊഴിവാക്കിയിട്ടുള്ളത്. ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിനുമുമ്പ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഇന്ത്യയിലെത്തുമ്പോൾ സ്വയം പണമടച്ചുള്ള മറ്റൊരു സ്ഥിരീകരണ തന്മാത്രാ പരിശോധനയും നടത്തേണ്ടതുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!