മനാമ: ദില്ലിയിൽ കർഷകർ നടത്തുന്ന അതിജീവന സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് യൂത്ത് ഇന്ത്യ ഓണ്ലൈനിൽ ഐക്യദാർഢ്യസംഗമം സംഘടിപ്പിക്കുന്നു. പ്രമുഖ മാധ്യമ പ്രവത്തകനായ ഹസ്നുൽബന്ന പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യൂത്ത് ഇന്ത്യ ആക്ടിങ് പ്രസിഡന്റ് യൂനുസ് സലിം , S W A പ്രസിഡന്റ് ബദറുദ്ധീൻ പൂവാർ എന്നിവരും സംബന്ധിക്കും. ഓൺലൈൻ ആയി നടക്കുന്ന പരിപാടിയിലേക്ക് മുഴുവൻ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി യൂത്ത് ഇന്ത്യ അറിയിച്ചു.