വിയറ്റ്നാം സംഭവത്തിൽ ട്രംപ് അതീവ നിരാശനാണെന്ന് റിപോർട്ടുകൾ

കഴിഞ്ഞ ദിവസം വിയറ്റ്നാമിലെ ഹനോയിയിൽ അമേരിക്ക ഉത്തര കൊറിയ ഉച്ചകോടി തുടങ്ങുന്ന നേരം തന്നെ ഞൊടിയിടയിൽ റദ്ദാക്കേണ്ടിവന്ന സന്ദർഭം പ്രസിഡന്റ് ട്രംപിന് കടുത്ത നിരാശ നൽകിയെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . റെഡി ആക്കി വച്ചിരുന്ന ഉച്ചഭക്ഷണം പോലും വേണ്ടെന്നുവച്ചാണ് ട്രംപിന്റെ സംഘം ഹാനോയ് നഗരം വിട്ടത് . ഒരു സമാധാന കരാർ ഒപ്പിടുമെന്ന് കരുതി പേന തുറന്നുവച്ചശേഷമാണ് ട്രംപും ഉത്തര കൊറിയൻ പ്രെസിഡന്റ് കിം ഉം തമ്മിൽ തെറ്റിയത് . എല്ലാം പെട്ടെന്നായിരുന്നു .

ആണവായുധ പരീക്ഷണങ്ങൾ കിം ഉപേക്ഷിക്കുക , അമേരിക്ക ഉപരോധം പിൻവലിക്കുക എന്നിവയായിരുന്നു കരാറിലെ പ്രധാന കാര്യങ്ങൾ . ഒപ്പിടാൻ നേരം കിം പറഞ്ഞത് അനുസരിച്ചു ആദ്യം അമേരിക്ക ഉപരോധം പിൻവലിക്കണമെന്നും തുടർന്ന് തങ്ങൾ ആണവായുധ മിസൈൽ പരീക്ഷണങ്ങൾ നിർത്തുമെന്നുമാണ്. ഇത് ട്രംപിന് തേജോവധം ആയി തോന്നിയപ്പോഴാണ് ഭക്ഷണം അടക്കം വേണ്ടെന്നു പറഞ്ഞു ഒരു നിമിഷം കൊണ്ട് വേദി വിട്ടത് . സ്നോ ഫിഷ് അടക്കമുള്ള രുചികരമായ ഏഷ്യൻ വിഭവങ്ങളും വിയറ്റ്നാമിലെ ട്രോപ്പിക്കൽ പഴങ്ങളും അടങ്ങുന്ന വിഭവ സമൃദ്ധമായ ലഞ്ച് ആണ് ട്രംപിനായി ഒരുക്കിയിരുന്നത്. സംഭവത്തെ തുടർന്ന് ട്രംപ് കനത്ത നിരാശയിൽ ആണെന്നാണ് ലോക മാധ്യമങ്ങൾ പറയുന്നത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!