അഭിനന്ദന്റെ മാതാപിതാക്കൾക്ക് ഫ്ലൈറ്റിനുള്ളിൽ സഹയാത്രികരുടെ ആദരവ് , ഡൽഹി എയർപോർട്ട് വികാര നിർഭരം

ഇന്നലെ അർധരാത്രി കഴിഞ്ഞു ചെന്നൈ ഡൽഹി വിമാനം ഡൽഹി എയർപോർട്ടിൽ ലാൻഡ് ചെയ്തപ്പോൾ തങ്ങളോടൊപ്പം സഞ്ചരിച്ച രണ്ടുപേർക്കായി മറ്റു യാത്രികർ സൗകര്യങ്ങൾ ഒരുക്കുകയും എല്ലാവരും എണീറ്റുനിന്ന് കയ്യടിയോടെ സ്വീകരിക്കുകയും ചെയ്തത് വികാര നിർഭരമായ രംഗങ്ങൾ കാഴ്‌ച വച്ചു. പാകിസ്ഥാനിൽ അകപ്പെട്ട ഇന്ത്യൻ പൈലറ്റ് അഭി നന്ദൻ വർത്തമന്റെ മാതാപിതാക്കൾക്കാണ് ഇങ്ങനെ ഒരു അസാധാരണ ആദരവ് ലഭിച്ചത് . റിട്ടയേർഡ് സൈനികൻ s വർത്തമനും ഭാര്യ ശോഭ വർത്തമനും ആണ് ഭാഗ്യം സിദ്ധിച്ച ആ രക്ഷകർത്താക്കൾ . രാജ്യം മുഴുവൻ അഭി നന്ദന്റെ തിരിച്ചു വരവിനായി കാത്തിരിക്കുമ്പോൾ ആ മാതാപിതാക്കളെ തിരിച്ചറിഞ്ഞ സഹ യാത്രികർ യാതൊരു തിരക്കും കൂട്ടാതെ അവരെ ആദ്യം വിമാനത്തിൽ നിന്ന് ഇറക്കുന്നതിനും മറ്റും സഹായിക്കുകയായിരുന്നു . മാത്രമല്ല ആരും നിർബന്ധിക്കാതെ തന്നെ എല്ലാവരും എണീറ്റുനിന്ന് കയ്യടിച്ചു ആദരിക്കുകയായിരുന്നു . ഈ അസാധാരണ സംഭവത്തെ കുറിച്ച് ഡൽഹിയിലെ പ്രാദേശിക ഓൺലൈൻ പോർട്ടലുകൾ ഇന്ന് വാർത്ത നൽകിയിട്ടുണ്ട് .