മനാമ: കർഷകർ നടത്തിവരുന്ന അതിജീവന സമരം ഇന്ത്യയുടെ നിലനിൽപ്പ് സമരമാണെന്ന് യൂത്ത് ഇന്ത്യ അതിജീവന ഐക്യദാർഡ്യ സംഗമം അഭിപ്രായപ്പെട്ടു .വെള്ളിയാഴ്ച്ച നടന്ന ഐക്യദാർഡ്യ സംഗമത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ഹസനുൽബന്ന വിഷയാവതാരകൻ ആയിരുന്നു . കർഷക സമരത്തിന്റെ നാൾവഴികളും സമരഭൂമികളിലെ നേരനുഭവങ്ങളും ഹൃദയ സ്പർശിയായ രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു.
സിഖ് സമുദായത്തിലെ കർഷകർ തുടങ്ങി വെച്ച കർഷക സമരം ഇന്ന് ഇന്ത്യയുടെ നാനാഭാഗങ്ങളിലുള്ള കർഷകരും ഇന്ത്യക്കു പുറമെയുള്ള സാമൂഹ്യ പ്രവർത്തകരും ആക്ടിവിസ്റ്റുകളും ഏറ്റെടുത്തു കഴിഞ്ഞു. കർഷകർ അവരുടെ പോരാട്ടം നാളുകളേറെയായി ആത്മ വീര്യം ചോരാതെ മുന്നോട്ട് കൊണ്ട് പോവുകയാണ് .ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിൻബലമില്ലാതെയാണ് കർഷകർ ഈ നിയമത്തിനെതിരെ പോരാടുന്നത്, മാത്രമല്ല കലുഷിതമായ സമരാന്തരീക്ഷത്തിലും സമര പോരാളികൾ പുലർത്തുന്ന സഹവർത്തിത്വവും സഹാനുഭൂതിയും ആരുടെയും സ്നേഹാദരങ്ങൾ പിടിച്ചു പറ്റുന്നതാണ്, പരിപാടിയിൽ പങ്കെടുത്തവരുടെ അന്വേഷണങ്ങൾക്ക് വിഷയാവതാരകൻ മറുപടി പറയുകയും ചെയ്തു. യൂത്ത് ഇന്ത്യ ആക്ടിങ് പ്രസിഡന്റ് യൂനുസ് സലിം അദ്യക്ഷത വഹിച്ച പരിപാടിയിൽ SWA പ്രസിഡന്റ് ബദറുദ്ധീൻ പൂവാർ ആശംസ അർപ്പിക്കുകയും യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി വി എൻ മുർഷാദ് നന്ദിയും പറഞ്ഞു.