റിയാദ്: സൗദിയുടെ തലസ്ഥാനമായ റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് മിസൈൽ ആക്രമണമുണ്ടായത്. സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയച്ച് ഹൂതികൾ നിരവധി തവണ ആക്രമണം നടത്തുന്നതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖമീസ് മുശൈത്ത്, ജിസാന്‍ എന്നിവ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തകര്‍ത്തതായി തുര്‍കി അല്‍ മാലികി അറിയിച്ചു.