ന്യൂഡൽഹി: ഇന്ധനവില കുതിച്ചുയരുകയാണ്. ലോക്ഡൗൺ മുതലുള്ള ഒരു വർഷത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 20 രൂപയാണ് വർധിച്ചത്. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ 238 രൂപ കൂടി. ഇന്ധനവില വർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.
2020 ജൂൺ മുതലാണ് ഇന്ധനവില ഉയരാൻ തുടങ്ങിയത്. 2020 ഡിസംബർ ആദ്യത്തോടെ 82-84ൽ എത്തി. കോവിഡ് രൂക്ഷമായ 2020 മാർച്ച് മുതൽ ആഗോള എണ്ണവില ഇടിയാൻ തുടങ്ങിയതോടെ ഇന്ധനവില കുറഞ്ഞിരുന്നു. 2020 മാർച്ച് പകുതിയോടെ കേരളത്തിൽ പെട്രോളിന് 70-72 രൂപയായും ഡീസലിന് 65-67 രൂപയായും കുറഞ്ഞു. എന്നാൽ 2021 ജനുവരിമുതലുള്ള രണ്ടുമാസത്തിനിടെ മാത്രം പെട്രോളിന് 7.50 രൂപയും ഡീസലിന് എട്ടുരൂപയും വർധിച്ചു.