മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

WhatsApp Image 2021-03-03 at 12.50.34 PM

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ഭാര്യ കമലയ്‌ക്കൊപ്പം എത്തിയാണ് മുഖ്യമന്ത്രി വാക്‌സിൻ സ്വീകരിച്ചത്.

വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും വാക്‌സിനെടുത്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് പല മാരകരോഗങ്ങളെ തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്‌സിനുകളാണ്. കോവിഡ് വാക്‌സിനെതിരേയുള്ള ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ സമൂഹം ഇത് അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നലെ ആരോഗ്യമന്ത്രി കെകെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മന്ത്രിമാർ വാക്സീൻ സ്വീകരിച്ചിരുന്നു. തിങ്കളാഴ്ച്ച മുതലാണ് ഇന്ത്യയിൽ മുതിർന്ന പൗരന്മാർക്ക് വാക്സീൻ നൽകുന്ന രണ്ടാം ഘട്ട വാക്സിനേഷൻ ആരംഭിച്ചത്. 25 ലക്ഷത്തോളം പേർ കോവിൻ ആപ്പിലൂടെ വാക്സിനേഷനായി രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

60 വയസിനു മുകളിലുള്ളവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45നും 59 നും ഇടയിൽ പ്രായമുള്ളവർക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. കേരളത്തിൽ വാക്സീൻ രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി കേന്ദ്രമന്ത്രിമാരും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വാക്സീൻ സ്വീകരിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!