മനാമ: വസന്തകാലത്തെ എതിരേൽക്കാൻ ഫാഷൻ വസ്ത്രങ്ങളുമായി ലുലു ഹൈപ്പർ മാർക്കറ്റ് ഒരുങ്ങി. വിവിധ ബ്രാൻഡുകളിലുള്ള ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈപ്പർ മാർക്കറ്റിലെ ഐ എക്സ്പ്രസ് കണ്ണട ഷോറൂമിൽ മാർച്ച് ഏഴ് മുതൽ 10 വരെ പൊലിസ് ബ്രാൻഡിന് 50 ശതമാനവും മറ്റു ബ്രാൻഡുകൾക്ക് 30 ശതമാനവും വിലക്കിഴിവ് ലഭിക്കും.
പുരുഷൻമാർക്കും കുട്ടികൾക്കും വാൻ ഹ്യൂസൻ, ലൂയി ഫിലിപ്പ്, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, റിവർ ബ്ലൂ ബ്രാൻഡുകളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. മാർച്ച് നാലുമുതൽ 13 വരെ ഈ ഓഫറുകൾ ലഭ്യമാണ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി ഗാർമെൻറ്സ്, പാദരക്ഷകൾ, ബാഗുകൾ, ആഭരണങ്ങൾ എന്നിവയിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് നാലുമുതൽ എട്ടുവരെ ചുരുങ്ങിയത് 10 ദീനാറിന് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ 50 ശതമാനം ഹാഫ് വാല്യൂ ഡിസ്കൗണ്ട് ലഭിക്കും. 10 ദിനാറിന് സാധനങ്ങൾ വാങ്ങുമ്പോൾ സ്ത്രീകളെയും അവരുടെ കഴിവിനെയും കുറിച്ചുള്ള മഹദ്വചനങ്ങൾ ആലേഖനം ചെയ്ത റിയോ ബ്രാൻഡ് കോഫി മഗ്ഗ് സമ്മാനമായി ലഭിക്കും. ഇതോടൊപ്പം, ഡിറ്റർജൻറുകൾ, ടിഷ്യൂ, വാഷിങ് മെഷീൻ, പാൻ, മോപ് തുടങ്ങിയവക്കും സ്പെഷൽ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
 
								 
															 
															 
															 
															 
															








